കടുത്തുരുത്തി പഞ്ചായത്ത്
കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രൗഢമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവുമുള്ള ഒരു പ്രദേശമാണ് കടുത്തുരുത്തി. പ്രകൃതിഭംഗിയും കാർഷിക സമൃദ്ധിയും ഒത്തിണങ്ങിയ കടുത്തുരുത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും പള്ളികളും കൊണ്ട് അനുഗ്രഹീതമായ ഒരു മണ്ണാണ്.ജനക്ഷേമം മുൻനിർത്തി, സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണത്തിലൂടെ കടുത്തുരുത്തിയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുകയാണ് ഈ പഞ്ചായത്ത് ഭരണസമിതിയുടെ മുഖ്യ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം, കാർഷിക-സാമൂഹിക ക്ഷേമ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് കടുത്തുരുത്തിയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
അഡ്വ.റോയ് ജോർജ് വെട്ടിക്കത്തടത്തിൽ
പ്രസിഡൻ്റ്
ദീപ ഇന്ദുചൂഡൻ
വൈസ് പ്രസിഡന്റ് & ചെയർപേഴ്സൺ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ടോമി പ്രലാടിയിൽ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
മിനു സാവിയോ
ചെയര്‍പേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
നോബി മുണ്ടക്കൻ
ചെയര്മാന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ജ്യോതിലക്ഷ്മി സി എസ്
സെക്രട്ടറി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കോട്ടയം ജില്ലയുടെ വടക്ക് വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 32.73 ച.മി.മി. വിസ്തൃതിയിൽ കടുത്തുരുത്തി പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു. 20 വാർഡുകളുള്ള ഈ പഞ്ചായത്തിൽ 2011 ലെ സെൻസസ് പ്രകാരം 31844 ജനസംഖ്യയുണ്ട്. ഇതിൽ 15742 പുരുഷന്മാരും 16102 സ്ത്രീകളും ആണ്. ഇവരിൽ 4687 പേർ പട്ടികജാതി വിഭാഗത്തിലും 86 പേർ പട്ടികവർഗ്ഗ വിഭാഗത്തിലും പെട്ടവരാണ്. പൊതുവിവരങ്ങൾഗ്രാമപഞ്ചായത്തിന്റെ പേര്:കടുത്തുരുത്തിവിസ്മൃതി: 32.73 ച.കി.മി.ജില്ല : കോട്ടയംതാലൂക്ക്: വൈക്കംപാർലമെന്റ് മണ്ഡലം: കോട്ടയംഅസംബ്ലി മണ്ഡലം കടുത്തുരുത്തിജനസംഖ്യ: 31844പുരുഷൻമാർ: 15742സ്തീകൾ : 16102വാർഡുകൾ: 20വനിതാ വാർഡുകൾ: 1,2,3,8,10,12,13,17,18,20 സംവരണ വാർഡുകൾപട്ടികജാതി വനിത : 2,3പട്ടികജാതി : 4പട്ടികജാതി ജനസംഖ്യ: 4687പട്ടികവർഗ്ഗ ജനസംഖ്യ 74സാക്ഷരത 99.9%നിരക്ഷരർ-0% അതിരുകൾവടക്ക്- മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകൾകിഴക്ക്- കുറവിലങ്ങാട്, ഞീഴൂർ പഞ്ചായത്തുകൾതെക്ക്- മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകൾപടിഞ്ഞാറ്-തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകൾ