പൗരാവകാശ രേഖ
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് - പൗരാവകാശ രേഖ
സുതാര്യവും കാര്യക്ഷമവുമായ ഭരണം പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നതിനായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ (Citizen Charter) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള സമയപരിധി, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, നിർദ്ദിഷ്ട ഫീസ് എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പൗരാവകാശ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന സേവനങ്ങൾ:
- ജനന-മരണ, വിവാഹ രജിസ്ട്രേഷനുകൾ & സർട്ടിഫിക്കറ്റുകൾ
- കെട്ടിട നിർമ്മാണ പെർമിറ്റ് & ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ
- വ്യാപാര-വ്യവസായ ലൈസൻസുകൾ
- വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾ
- പൊതുജന പരാതി പരിഹാരം